കൊല്ലം: കേരള സ്റ്റേറ്റ് റോളർ സ്കൂട്ടർ 2025 സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ മാസ്റ്റർ അദ്വൈത് രാജ് നാലാം വർഷവും ദേശീയ ചാമ്പ്യൻഷിപ്പിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ദേശീയ തലത്തിൽ കേരളത്തിന്റെ ഒരേ ഒരു മെഡൽ ജേതാവാണ് കൊല്ലം സ്വദേശിയായ അദ്വൈത് രാജ്.
യൂണിയൻ ബാങ്ക് ചീഫ് മാനേജർ കൊല്ലം പാൽകുളങ്ങര സ്വദേശിയായ രാജേഷ് ബാബുവിന്റെയും കൊല്ലം എസ് എൻ പബ്ലിക് സ്കൂൾ അധ്യാപിക ശ്രീബിന്ദുവിന്റെയും മകനായ അദ്വൈത് ഉളിയകോവിൽ സെന്റ് മേരീസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ വെച്ചു നടന്ന 62ാം ദേശീയ റോളർ സ്കൂട്ടർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനെ പ്രതിനിധീകരിച്ചു അദ്വൈത് രാജ് വെള്ളി മെഡൽ നേടിയിരുന്നു. റോളർ സ്‌കൂട്ടർ സ്‌കേറ്റിങിൽ കേരളത്തിൽനിന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മിടുക്കനാണ് അദ്വൈത് രാജ്.