കോഴിക്കോട്: ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് വയോധിക മരിച്ചു. കോഴിക്കോട് പന്നിയങ്കരയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മായംപള്ളി മുത്താനം വീട്ടില്‍ പരേതനായ ദാമോദരന്‍ സ്വാമിയുടെ ഭാര്യ ശാന്ത(75) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ കാഞ്ഞിരമരത്തിന്റെ കൊമ്പ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. ശബദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും പരിസരവാസികളും ശാന്ത രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ. മരുമക്കള്‍: അനിത, ബില്‍സി, പ്രേമരാജ്, സുതീഷ് ബാബു.