രാഷ്ട്രപതിയുടെ ശബരിമല ദർശനം: വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി പാലക്കാട് എസ് പി


പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ് പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകും.ആലത്തൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് സ്റ്റാറ്റസ് ഇട്ടത്.ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെതിരെ 11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നർത്തും
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال