ന്യൂഡൽഹി: ജസ്റ്റിസ് ബി.ആർ. ഗവായ്‌യെ സുപ്രീം കോടതിയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. മേയ് 14-ന് സത്യപ്രതിജ്ഞ ചെയ്യും.
ദളിത് വിഭാഗത്തിൽനിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ഗവായ്. മലയാളിയായ കെ.ജി. ബാലകൃഷ്ണനാണ് ആദ്യത്തെയാൾ.