മട്ടാഞ്ചേരി: ലക്ഷദീപ് യാത്രക്കപ്പലായ 'പറളി' യില്‍ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ കപ്പലിലെ യാത്രക്കാരനായ കടമത്ത് ദ്വീപ് സ്വദേശി സമീര്‍ ഖാനെ (20) ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കപ്പലില്‍ അമ്മയ്‌ക്കൊപ്പം ലക്ഷദ്വീപില്‍നിന്നു കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബാലനെ അമ്മ ഉറങ്ങുന്ന സമയത്ത് മീനുകളെ കാണിച്ചുതരാം എന്നുപറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് കപ്പലിലെ ഓഫീസര്‍മാരോട് പരാതിപ്പെടുകയും കപ്പലില്‍നിന്നു പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.