ഉത്സവ ആഘോഷങ്ങളുടെ നാടായ കുന്നംകുളത്ത് ഉത്സവങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അറിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞദിവസം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന പ്രാദേശിക കമ്മിറ്റിയുടെ ഉത്സവ എഴുന്നുള്ളിപ്പും മേളവും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി ഇരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്ന നാടും ഉത്സവങ്ങൾ ആരംഭിച്ചാൽ വിശ്രമമില്ലാതെ ജോലി ഭാരത്തിൽ നെട്ടോട്ടം ഓടുന്ന പോലീസിനെയും ആണ് നമ്മൾ കുന്നംകുളത്ത് കണ്ടിരിക്കുന്നത്. മുൻനിരയിൽ തന്നെ ഇപ്പോളും പോലീസ് ഉണ്ട് നെറ്റിപ്പട്ടം കെട്ടി കോലമന്തേിയ ഗജവീരന്റെ മുന്നിൽ കൊമ്പു പിടിച്ചുകൊണ്ട്,പ്രാദേശിക കമ്മിറ്റിയുടെ യൂണിഫോമും ധരിച്ച് കുന്നംകുളത്തെ സർക്കിൾ ഇൻസ്പെക്ടർ യുകെ ഷാജഹാൻ ആണ് മുന്നിലുള്ളത്. കമ്മിറ്റിക്കാരോടൊപ്പം ചേർന്നുനിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തി വൈറൽ ആയിരിക്കുന്നത്.
കുന്നംകുളത്തെ ഉത്സവപ്രേമികൾക്ക് ആവേശം പകർന്ന് സർക്കിൾ ഇൻസ്പെക്ടർ യു . കെ ഷാജഹാൻ. സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
bynews kerala
-
0