വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് ചെന്താമര: കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ

നെന്മാറ:   ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. മരിക്കാൻ ആനയുടെ മുമ്പിൽ നിന്നിട്ടും മരിച്ചില്ലെന്നും പ്രതി പറയുന്നു. അതേസമയം  ആറു പേരെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടതെന്ന് ചോദ്യംചെയ്യലിൽ ചെന്താമര സമ്മതിച്ചതായി വിവരം.  

2019 ൽ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരായിരുന്നു അതിൽ മൂന്നു പേരെന്നും ചെന്താമരയുടെ ഭാര്യയും മകളും ഒരു പൊലീസുകാരനുമാണ് മറ്റു മൂന്നു പേരെന്നും ഇയാൾ സമ്മതിച്ചതായാണ് സൂചന.  അവരെയും കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും വിവരമുണ്ട്.

തന്റെ കുടുംബം തകരാൻ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയുമാണ് ചെന്താമരയെ കൊലപാതകങ്ങൾക്കു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال