കെ എഫ് ആര്‍ ഐ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി : മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു


തൃശൂർ  : കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരള സമൂഹം ശാസ്ത്ര പ്രബുദ്ധത വീണ്ടെടുക്കേണ്ടതുണ്ടെന്നും ആഭിചാരങ്ങള്‍ ആഘോഷമാക്കുന്ന പ്രവണത സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 



ശാസ്ത്ര സ്ഥാപനങ്ങള്‍ സമൂഹ്യ നന്മക്കായി പ്രവര്‍ത്തനരീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ വന്യ ജീവി സംഘര്‍ഷം, എന്നീ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്, ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ മന്ത്രി കെ. രാജന്‍ കേരള വനഗവേഷണ സുവര്‍ണ്ണ ജൂബിലി ലോഗാ പ്രകാശനവും അന്താരാഷ്ട്ര 'സൈലേറിയം' വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും  ഔഷധ സസ്യ കര്‍ഷകരുടെ അനുഭവപാഠങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പ്രഫ. കെ.പി. സുധീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മോഹന്‍കുമാര്‍,  ഡോ. സി.ടി.എസ്. നായര്‍, രേഷ്മ സജീഷ്, ഡോ. എന്‍. കൃഷ്ണകുമാര്‍, ഡോ. കണ്ണന്‍ സി.എസ് വാരിയര്‍, ഡോ. എ.വി. രഘു തുടങ്ങിയവര്‍ സംസാരിച്ചു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال