
ചാലിശേരിയിൽ കായിക രംഗത്ത് പ്രസിദ്ധമായ ജിസിസി ക്ലബ്ബിലെ ഫുട്ബോൾ രംഗത്തെ ആദ്യകാലത്തെ പൂർവ്വ താരങ്ങൾ ഒത്ത് ചേർന്നത് അപൂർവ്വ വിരുന്നായി . സാധാരണ സ്കൂളുകളിലാണ് വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്ത് കൂടുന്ന കാഴ്ചയാണ് സർവ്വ സാധാരണയായി എല്ലായിടങ്ങളിലും കാണുക പതിവ് . എന്നാൽ പാലക്കാട് ജില്ലയിലെ ചാലിശേരിയിലെ കായിക രംഗത്ത് പ്രസിദ്ധമായ ജി.സി. സി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിലെ ആദ്യകാല ഫുട്ബോൾ താരങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കര ജാവ ടറഫിൽ കാൽപന്ത്കളിക്കായി പ്രായത്തെ മറന്ന് മൈതാനത്ത് ഒത്ത് ചേർന്നത് മറക്കാൻ കഴിയാത്ത കാഴ്ചയായി മാറിയത്.
മൽസരത്തിന് മുമ്പായി 1980 കളിൽ ക്ലബ്ബ് രൂപീകരിച്ച ആദ്യകാല താരങ്ങളിൽ സീനിയർ അംഗങ്ങളായ തമ്പി അരിമ്പൂർ , ബാലൻ മാഷ് , എം.ബി നൂറുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു പഴയ കാല ഫുട്ബോൾ താരങ്ങൾക്ക് ആവേശം പകർന്ന് ക്ലബ്ബ് അംഗവും കേരള പോലീസ് ഫുട്മ്പോൾ ക്യാപ്റ്റൻ ശ്രീരാഗ് അമ്പാടി മൈതാനത്ത് വിശ്ഷ്ടാതിഥിയായി . ചാലിശേരി ഗവ:ഹയർസെക്കണ്ടറി ഹൈസ്കൂൾ മൈതാനത്ത് കാൽപന്ത് കളിയുടെ ആദ്യ പാഠങ്ങൾ പഠിച്ച് ജിസിസി യുടെ പേരും പെരുമയും നിലനിർത്തി വിവിധ മേഖലകളിൽ നിന്ന് എത്തിയവരാണ് ഓർമ്മയുടെ മൈതാനത്ത് തിരികെയെത്തി വീണ്ടും ബൂട്ടണിഞ്ഞത്. കേരളത്തിൻ്റെ വിവിധ ജില്ലകളിലും , മറ്റു സംസ്ഥാനത്തുള്ളവരും , പ്രവാസികളുമായ ക്ലബ്ബിൻ്റെ ആവേശവും , സുവർണ്ണ നിരയുടെ താരങ്ങളും വർഷങ്ങൾക്ക് ശേഷമാണ് ബൂട്ടണിഞ്ഞ് തുകൽ പന്ത് കൊണ്ട് മൈതാനത്ത് ഇന്ദ്രജാലം തീർത്തത്. ആദ്യത്തെ ഓർമ്മകളിലെ കാൽപന്ത് കളിക്ക് നിറഞ്ഞ ആവശേമായി .
ആദ്യകാലഗോൾകീപ്പർമാരായ വിജി കൊള്ളന്നൂർ , അലി, പി.സി തോംസൺ , സി.വി. ഗിരീഷ് എന്നിവർ ഗോൾവലയത്തിൽ സുരക്ഷഭടമാരായി വീണ്ടും കഴിവ് തെളിയിച്ചു.സെവൻസ് ഫുട്ബോൾ രംഗത്ത് സ്വന്തം ക്ലബ്ബിലെ അംഗങ്ങളെ മാത്രം കളിപ്പിച്ച് ഒരു ഗ്രാമത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ ജിസിസി ക്ലബ്ബിലെ ആദ്യകാല ടീമുകൾ ഈപ്പൻ അരിമ്പൂർ , വിജി കൊള്ളന്നൂർ ടീമ് ക്യാപ്റ്റൻമാരായി കളി തുടങ്ങി മിനിറ്റുകൾകക്കം ഇരു ടീമുകളും പെരുമയ്കൊത്ത മികച്ച മുന്നേറ്റങ്ങൾ നടത്തി. ഫുട്ബോൾ പ്രേമം കൊണ്ട് നീണ്ട വർഷങ്ങൾക്ക് ശേഷം ബൂട്ടണിഞ്ഞ മുൻ നിര താരമായി കളിച്ച സജി ചെറുവത്തൂരിൻ്റെ ഗോളും അതിനു ശേഷമുള്ള ടീമംഗങ്ങളുടെ ആരവം ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷമായി .
കളിയിൽ ഗോൾവലയം കാത്ത ആദ്യകാല ഗോൾകീപ്പർ വിജി കൊള്ളന്നൂർ , പി.സി. തോംസൺ , സി.വി ഗീരിഷ് , അലി എന്നിവർ മികച്ച സേവുകൾ നടത്തി കഴിവ് തെളിയിച്ചു. 230 ഓളം മെമ്പർമാരുള്ള ക്ലബ്ബിലെ പുതിയ തലമുറയിലെ കായിക താരങ്ങളും ആദ്യകാല താരങ്ങൾക്ക് ആവേശം പകർന്നു.ജിസിസിയിലൂടെ വളർന്ന് വന്ന റഫറിമാരായ ഷൈബിൻ, റംഷാദ് , ജുനൈദ് എന്നിവർ മുന്നിൽ നിന്ന് കളി നിയന്ത്രിച്ചു. കളികൾക്ക് ശേഷം എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോയും ബിരിയാണിയും കഴിച്ചാണ് മടങ്ങിയത്കായിക പ്രേമികൾക്ക് ആവേശമായ തിങ്കളാഴ്ച പുലർച്ച നടക്കുന്ന യൂറോ കപ്പ് ഫൈനലും , കോപ്പ - അമേരിക്ക ഫൈനലും ക്ലബ്ബ് ഹൗസിലെ വലിയ സ്ക്രീനിൽ കാണുവാനും ക്ലബ്ബ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിപാടികൾക്ക് പ്രസിഡൻ്റ് റോബർട്ട് തമ്പി , സെക്രട്ടറി എ എം ഇക്ബാൽ , ട്രഷറർ ടി.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സ്ക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി

