തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.പുതുക്കുറിച്ചി സ്വദേശി ഷിജുവിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളം കയറിയതോടെ നിയന്ത്രണ നഷ്ടപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി.വള്ളത്തിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫിഷറീസ് ഗാര്‍ഡിന് പരിക്കേറ്റു. ഹര്‍ബറില്‍ നിന്നും മറ്റൊരു വള്ളം എത്തിയാണ് അപകടത്തില്‍പ്പെട്ട വള്ളത്തെ കെട്ടിവലിച്ച് കരയിലെത്തിച്ചത്. കഴിഞ്ഞയാഴ്ചയും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞിരുന്നു.

