മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.

