പിണറായി വിജയൻ പൂർണ സംഘിയായി മാറിയെന്ന് കെ. മുരളീധരൻ


 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പിണറായി വിജയൻ പൂർണ സംഘിയായി മാറിയെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം എന്നാൽ എല്ലാവരുടെയും ഓർമ്മയിൽ വരിക ഉമ്മൻ ചാണ്ടിയാണ്. എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും മുരളീധരൻ പറഞ്ഞു. 


അതേസമയം, സ്പീക്കർ എ.എൻ.ഷംസീറിന്റെ  നിലപാടിനെ മുരളീധരൻ പ്രശംസിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പങ്ക് ഷംസീര്‍ എടുത്തു പറഞ്ഞത് മാതൃകാപരമാണെമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻ സിങ്ങിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖ ചടങ്ങിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചിരുന്നില്ല. 


എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍.ഷംസീർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്ന നിമിഷത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ പൂർണമാകില്ലെന്നാണ് ഷംസീർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال